സംസ്ഥാനത്ത് കഴിഞ്ഞ മാസം 127 ടൺ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി മലിനീകരണ നിയന്ത്രണ ബോർഡ്. നിയമലംഘനം നടത്തിയവരിൽ നിന്ന് 37 ലക്ഷം രൂപ പിഴ ഈടാക്കി. കടകൾ, നിർമാണ കേന്ദ്രങ്ങൾ, ചില്ലറ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു പരിശോധന നടന്നത്.
നിയമ ലംഘനം നടത്തിയ വ്യക്തികൾ 200 രൂപയും സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.നിയമ ലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.2019ലാണ് സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചത്.
ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു.
ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്.
തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ് അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്, ഉടൻ ബിൽഡിങ്ങ് മാനേജറെ വിവരം അറിയിക്കുകയായിരുന്നു.
അതിനിടെ വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെ.എം.സി.സി കോറമംഗല ഏരിയാകമ്മറ്റി പ്രവർത്തകനായ മനാഫും സഹപ്രവർത്തകരും സഹായങ്ങൾ ചെയ്തു.മൃതദേഹം ശിവാജി നഗർ ബോറിങ്ങ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ ദേവിക, ഭാര്യ രജനി, യശ്വന്തപുര ഈസ്റ്റ് വെസ്റ്റ് കോളേജ് വിദ്യാർത്ഥിനി വന്ദന, പ്രിയ എന്നിവർ മക്കളാണ് സഹോദരങ്ങൾ പ്രദീപ്, പ്രിയ.