Home Featured ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സര്‍കാര്‍ ജോലികള്‍ക്ക് അവസരം; ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥന്‍, പിജിടി അധ്യാപകന്‍, തമിഴ്നാട് പൊലീസ് തുടങ്ങി വിവിധ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സര്‍കാര്‍ ജോലികള്‍ക്ക് അവസരം; ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥന്‍, പിജിടി അധ്യാപകന്‍, തമിഴ്നാട് പൊലീസ് തുടങ്ങി വിവിധ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

ന്യൂഡെല്‍ഹി: ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സര്‍കാര്‍ ജോലികള്‍ക്ക് അവസരം. അപേക്ഷാ പ്രക്രിയ നടക്കുന്ന ചില തസ്തികകള്‍ അറിയാം.ഓരോ ജോലിക്കും ഒപ്പം നല്‍കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ യോഗ്യതാ മാനദണ്ഡം, ഒഴിവുകളുടെ എണ്ണം, അപേക്ഷാ പ്രക്രിയ, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ പരിശോധിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക.

ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO), സെക്യൂരിറ്റി അസിസ്റ്റന്റ് (SA), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ (JIO) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റിനായി മൊത്തം 766 ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്, അവ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഡെപ്യൂടേഷന്‍ അടിസ്ഥാനത്തില്‍ നികത്തും.

അപേക്ഷകര്‍ക്ക് 56 വയസ് കവിയാന്‍ പാടില്ല.അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 22, 2022എവിടെ അപേക്ഷിക്കണം: mha(dot)gov(dot)inമെഡികല്‍ ഹെല്‍ത് സര്‍വീസസ് റിക്രൂട്‌മെന്റ്മെഡികല്‍ ഹെല്‍ത് സര്‍വീസസ് റിക്രൂട്‌മെന്റ് ബോര്‍ഡ് (MHSRB) സിവില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് 751 ഒഴിവുകളിലേക്കും സിവില്‍ അസിസ്റ്റന്റ് സര്‍ജന്‍-ജനറല്‍ തസ്തികകളിലേക്ക് 211 ഒഴിവുകളിലേക്കും സിവില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് ഏഴ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ഇത് കൂടാതെ ട്യൂടര്‍ തസ്തികയിലേക്ക് 357 ഒഴിവുകളുമുണ്ട്.പ്രായപരിധി 18 മുതല്‍ 44 വയസ് വരെയാണ്. തെലങ്കാന സ്റ്റേറ്റ് മെഡികല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരും എംബിബിഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരും ആയിരിക്കണം.അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 14, 2022.

എവിടെയാണ് അപേക്ഷിക്കേണ്ടത്: mhsrv.telangana.gov.in തമിഴ്നാട് യൂണിഫോംഡ് സ്റ്റാഫ് റിക്രൂട്‌മെന്റ്തമിഴ്നാട് യൂണിഫോംഡ് സ്റ്റാഫ് റിക്രൂട്‌മെന്റ് ബോര്‍ഡ് (TNUSRB) ഗ്രേഡ് II പൊലീസ് കോണ്‍സ്റ്റബിള്‍, ഗ്രേഡ് II ജയില്‍ വാര്‍ഡര്‍, ഫയര്‍മാന്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ജൂലൈ ഏഴിന് ആരംഭിച്ചു.

മൊത്തത്തില്‍ മൂന്ന് തസ്തികകളില്‍ 3552 ഒഴിവുകള്‍ നികത്തും. ഇതില്‍ പൊലീസ് വകുപ്പില്‍ 2180, അന്വേഷണ വിഭാഗത്തില്‍ 1091, ജയില്‍ വകുപ്പില്‍ 161, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വിഭാഗത്തില്‍ 120 എന്നിങ്ങനെയാണ് ഒഴിവുകള്‍.അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 15

എവിടെയാണ് അപേക്ഷിക്കേണ്ടത്: tnusrb.tn.gov.in മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് റിക്രൂട്‌മെന്റ്മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (MPPEB) വിവിധ ഗ്രൂപ് ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 16 ന് അവസാനിക്കും. അതിനുശേഷം, 21 വരെ അപേക്ഷ തിരുത്തല്‍ ലഭ്യമാകും.

പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക, രാവിലെ ഒമ്ബത് മുതല്‍ 12 വരെ, ഉച്ചതിരിഞ്ഞ് 2:30 മുതല്‍ 5:30 വരെ.മൊത്തം 2,557 ഒഴിവുകള്‍ നികത്തും. സബ് എന്‍ജിനീയര്‍, ഡ്രാഫ്റ്റ്സ്മാന്‍, മറ്റ് തസ്തികകളിലേക്കാണ് റിക്രൂട്‌മെന്റ്. ഇന്‍ഡോര്‍, ഭോപാല്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍, ഉജ്ജയിന്‍, നീംച്, രത്ലം, സത്നാം, മാന്‍ഡ്സോര്‍, സാഗര്‍, ഖണ്ട്വ, സിദ്ധി, രേവ എന്നീ ജില്ലകളിലാണ് പരീക്ഷ.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 16 അപേക്ഷിക്കേണ്ടത് എവിടെയാണ്: peb.mp.gov.in ഡെല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്‌മെന്റ്മാനജര്‍, ഡെപ്യൂടി മാനജര്‍ (അകൗണ്ട്സ്), ജൂനിയര്‍ ലേബര്‍ വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സ്റ്റോര്‍ കീപര്‍, അകൗണ്ടന്റ്, ടെയ്ലര്‍ മാസ്റ്റര്‍, പബ്ലികേഷന്‍ അസിസ്റ്റന്റ്, ട്രെയിനഡ് ഗ്രാജ്വേറ്റ് ടീചര്‍ (സ്‌പെഷ്യല്‍ എജ്യുകേഷന്‍ ടീചര്‍), PGT സംഗീതം (പുരുഷന്‍), PGT ഉറുദു (പുരുഷനും സ്ത്രീയും), PGT ഹോര്‍ടികള്‍ചര്‍, PGT സൈകോളജി (പുരുഷനും സ്ത്രീയും), PGT കംപ്യൂടര്‍ സയന്‍സ് (പുരുഷനും സ്ത്രീയും), PGT ഇന്‍ഗ്ലീഷ് (പുരുഷനും സ്ത്രീയും), PGT EVGC (പുരുഷനും സ്ത്രീയും) തുടങ്ങി 547 ഒഴിവുകളിലേക്ക് ഡെല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) അപേക്ഷ ക്ഷണിച്ചു.

പൊതുവിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം, പിഡബ്ല്യുഡി, വിമുക്തഭടന്‍ എന്നിവര്‍ക്ക് ഫീസില്ല.അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 27 രാത്രി 11:59.

എവിടെ അപേക്ഷിക്കണം: dsssb.delhi.gov.in ജാര്‍ഖണ്ഡ് പിജിടി റിക്രൂട്‌മെന്റ് 2022ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (JSSC) ജാര്‍ഖണ്ഡ് പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 25 മുതല്‍ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍കോടെ പിജി ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎഡ് ബിരുദവും ഉണ്ടായിരിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group