Home Featured ആധാറില്‍ എത്ര തവണ പേര്, വിലാസം, ലിംഗഭേദം മാറ്റാം? ജനന തീയതി മാറ്റുന്നതിനും പരിധിയുണ്ട്! അറിയാം വിശദമായി

ആധാറില്‍ എത്ര തവണ പേര്, വിലാസം, ലിംഗഭേദം മാറ്റാം? ജനന തീയതി മാറ്റുന്നതിനും പരിധിയുണ്ട്! അറിയാം വിശദമായി

ന്യൂഡെല്‍ഹി:  ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുന്നു.അതില്ലാതെ ഒരു സര്‍കാര്‍ പദ്ധതിയും പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്ന അവസ്ഥയാണ്. ബാങ്ക് അകൗണ്ട് തുറക്കുന്നത് മുതല്‍ എല്‍പിജി സിലിന്‍ഡറിന് സബ്സിഡി ലഭിക്കുന്നതിന് വരെ അത് ആവശ്യമാണ്. ഇപ്പോള്‍ ആധാറില്‍ പേര് മുതല്‍ വിലാസം വരെ തിരുത്തല്‍ വരുത്തുന്നത് എളുപ്പമാണ്, എന്നാല്‍ ആധാറില്‍ നിങ്ങളുടെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, വയസ് എന്നിവയുള്‍പെടെ നിരവധി വിവരങ്ങള്‍ എത്ര തവണ മാറ്റാമെന്ന് നിങ്ങള്‍ക്കറിയാമോ?.

ആധാറില്‍ എന്തെങ്കിലും വിവരങ്ങള്‍ തെറ്റായി നല്‍കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാവുന്നതാണ്. എന്നാല്‍ ഇതിനായി യുനീക്ക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) പരിധി നിശ്ചയിച്ചിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്‌, ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ജീവിതകാലത്ത് രണ്ടുതവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ. കൂടാതെ, ആധാറില്‍ ഒരു തവണ മാത്രമേ നിങ്ങളുടെ ജനനത്തീയതി മാറ്റാന്‍ കഴിയൂ. ആധാറിലെ ലിംഗവിവരങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യാനാകൂ.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ആവശ്യമാണ് ആധാറില്‍ ഏതെങ്കിലും തരത്തിലുള്ള അപ്ഡേറ്റ് ചെയ്യുന്നതിന്. പേര്, വിലാസം അല്ലെങ്കില്‍ ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണമെന്ന് ഓര്‍മിക്കുക. കാരണം അതില്‍ വരുന്ന ഒടിപി ഇല്ലാതെ മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ല.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി എങ്ങനെ മാറ്റാം:

1: ഔദ്യോഗിക വെബ്സൈറ്റ് https://ssup(dot)uidai(dot)gov(dot)in/ssup/ സന്ദര്‍ശിക്കുക.
2: ‘ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ തുടരുക’ ക്ലിക് ചെയ്യുക.
3: ആധാര്‍ നമ്ബറും ക്യാപ്ച കോഡും അടക്കമുള്ള വിവരങ്ങള്‍ നല്‍കുക.
4: ‘സെന്‍ഡ് ഒടിപി’ എന്ന അമര്‍ത്തുക. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറിലേക്ക് ലഭിച്ച ഒടിപി നമ്ബര്‍ നല്‍കുക.
5. തുടര്‍ന്ന് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.
6: ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം, ‘പ്രൊസീഡ്’ അമര്‍ത്തുക.
7: ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. ശേഷം, നല്‍കിയ വിവരങ്ങള്‍ പുനഃപരിശോധിക്കുക.
8: നടപടിക്രമങ്ങളുടെ ഒടുവില്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് റിക്വസ്റ്റ് നമ്ബര്‍ (URN) ലഭിക്കും. ഇത് ഉപയോഗിച്ച്‌ മാറ്റങ്ങളുടെ സ്റ്റാറ്റസ് അറിയാവുന്നതാണ്.

‘ഭാര്യയെ ക്വടേഷന്‍ നല്‍കി കൊലപ്പെടുത്തി’; ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അഹ്‌മദാബാദ്:  ഭാര്യയെ കൊല്ലാന്‍ ഗൂഢാലോചന നടത്തി കരാര്‍ നല്‍കിയെന്ന പരാതിയില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഗുജറാതില്‍ അറസ്റ്റില്‍.കൊലപാതക കരാര്‍ ഏറ്റെടുത്ത് നടത്തിയതായി പറയുന്ന മറ്റ് രണ്ട് പേരെയും അഹ്‌മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി രാധാകൃഷ്ണ ദുധേല എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

കരാര്‍ നല്‍കിയെന്നാരോപിച്ച്‌ രാധാകൃഷ്ണ ദുധേലയെ പ്രാദേശിക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തെന്നും ഭാര്യ മനീഷയെ കഴിഞ്ഞയാഴ്ച അഹ്‌മദാബാദില്‍ വച്ച്‌ കൊലപ്പെടുത്തുകയും ചെയ്‌തെന്നും ഡെപ്യൂടി പൊലീസ് കമീഷണര്‍ ബിയു. ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹ്മദാബാദില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group