Home Featured വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോണ്‍ഗ്രസ് മാര്‍ച്ച്‌; രാഹുല്‍ ഗാന്ധിയു പ്രിയങ്കയും കസ്റ്റഡിയില്‍

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോണ്‍ഗ്രസ് മാര്‍ച്ച്‌; രാഹുല്‍ ഗാന്ധിയു പ്രിയങ്കയും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിടെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിഷേധം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പ്രതിഷേധം തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധത്തിനിടെ മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം വലിച്ചിഴച്ച്‌ കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്ബില്‍ പ്രതിഷേധിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുപ്പണിഞ്ഞ് ഡല്‍ഹിയിലെ പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്ബിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡ് ചാടിക്കടക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം.പിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എം.പിമാര്‍ വിജയ് ചൗക്കില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്താനാണ് തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ​ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് മാര്‍ച്ചിന് നേതൃത്വംനല്‍കിയത്. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാര്‍ച്ചിനോടനുബന്ധിച്ച്‌കനത്ത പൊലീസ് സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group