Home Featured ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽ നടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽ നടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽ നടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ സിആർപിസി 107 പ്രകാരം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) സുരക്ഷാ കേസുകൾ എടുക്കാൻ ഒരുങ്ങുന്നു.

ആവർത്തിച്ച് ഫുട്പാത്ത് കയ്യേരുന്ന കുറ്റവാളികൾക്കെതിരെ ഒരു സെക്യൂരിറ്റി കേസ് കൂടി ബുക്ക് ചെയ്യുമെന്നും അതോടെ കൈയേറ്റക്കാരൻ സെക്യൂരിറ്റി ബോണ്ട് അടച്ച് കുറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസ്സം സൃഷ്ഠിച്ചിരുന്നവർക്ക് എതിരായി നേരത്തെ ഐപിസി സെക്ഷൻ 283 പ്രകാരം പോലീസ് കേസെടുത്തിരുന്നുത്.

വെള്ളക്കെട്ട്; പ്രതിഷേധവുമായി ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ് ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ.

കഴിഞ്ഞ പത്തുവർഷത്തോളമായി സമാനമായ പ്രശ്നം നേരിടുന്ന ഇവർ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

ഇന്ന് രാവിലെ മുതൽ റെയിൻബോ ഡ്രൈവിന് മുൻവശം റോഡിൽ ചെറിയ രീതിയിൽ റോഡ് ഉപരോധിച്ചാണ് നിവാസികൾ പ്രതിഷേധിക്കുന്നത്. സ്ഥലത്ത് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group