മുംബൈ: മാരക മയക്കുമരുന്നായ മെഫെഡ്രോണ്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ 52കാരനുംകൂട്ടാളികളും അറസ്റ്റില്‍.
പാല്‍ഘര്‍ ജില്ലയിലെ നലസോപാരയില്‍ നടന്ന റെയ്ഡിലാണ് 1,400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഫെഡ്രോണ്‍ പിടികൂടിയത്. കെമിസ്റ്റ് അഞ്ച് പേരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്‍ (എഎന്‍സി) ബുധനാഴ്ച നാലസോപാരയില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും വിലപിടിപ്പുള്ള മയക്കുമരുന്ന് കണ്ടെടുത്തത്. മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വിതരണക്കാര്‍ക്ക് എത്തിച്ച് നല്‍കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചതാണ് മയക്കുമരുന്നെന്നും അധികൃതര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ലാബില്‍ മെഫിഡ്രോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ സ്വയം വൈദഗ്ധ്യം നേടിയെന്നും മറ്റ് നാല് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ആന്റി നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ അറസ്റ്റ് ചെയ്ത ഒരാളില്‍ നിന്ന് 250 ഗ്രാം മെഫിഡ്രോണ്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് 2.760 കിലോ മെഫെഡ്രോണുമായി യുവാവും യുവതിയും പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിതരണ-നിര്‍മാണ ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ പ്രതികളില്‍ നിന്ന് 1,403 കോടി രൂപ വിലമതിക്കുന്ന 701.740 കിലോഗ്രാം മെഫെഡ്രോണ്‍ അന്വേഷണ സംഘം കണ്ടെടുത്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (എഎന്‍സി) ദത്ത നലവാഡെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതി, വിവിധ രാസവസ്തുക്കള്‍ പരീക്ഷിച്ചതിന് ശേഷം മെഫെഡ്രോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫോര്‍മുല സ്വയം വികസിപ്പിക്കുകയായിരുന്നുവെന്നും നിലവാരം കൂടിയ മയക്കുമരുന്നാണ് ഇയാള്‍ നിര്‍മിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് മൊത്തക്കച്ചവടക്കാര്‍ മെഫെഡ്രോണിനായി ഇയാളെയാണ് ബന്ധപ്പെട്ടിരുന്നത്. 25 കിലോയില്‍ താഴെ അളവില്‍ ഇയാള്‍ വില്‍പന നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയും ആപ്ലിക്കേഷനും ഉപയോഗിച്ചായിരുന്നു വില്‍പന.
മൊത്തം അഞ്ച് പ്രതികളില്‍ നാലുപേരെ മുംബൈയില്‍ നിന്നും ഒരാളെ നലസോപാരയില്‍നിന്നും അറസ്റ്റ് ചെയ്തു. സമീപകാലത്ത് സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്‌ട് പ്രകാരം നിരോധിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാര്‍ത്ഥമായ സിന്തറ്റിക് മയക്കുമരുന്നാണ് ‘മ്യാവൂ മ്യാവൂ’ അല്ലെങ്കില്‍ എംഡി എന്ന പേരില്‍ അറിയപ്പെടുന്ന