Home Featured പാസ്‌പോര്‍ട്ട് ഓഫീസ് ജോലികള്‍ 2022: പി.ഒ, ഡി.പി.ഒ പോസ്റ്റുകളിലേക്ക് രാജ്യ വ്യാപകമായി ഒഴിവുകള്‍, വിശദവിവരങ്ങ

പാസ്‌പോര്‍ട്ട് ഓഫീസ് ജോലികള്‍ 2022: പി.ഒ, ഡി.പി.ഒ പോസ്റ്റുകളിലേക്ക് രാജ്യ വ്യാപകമായി ഒഴിവുകള്‍, വിശദവിവരങ്ങ

ഡല്‍ഹി: സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ (പി.ഒ), ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ (ഡി.പി.ഒ) തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി.മധുര, അമൃത്സര്‍, ബറേലി, ജലന്ധര്‍, ജമ്മു, നാഗ്പൂര്‍, പനാജി, റായ്പൂര്‍, ഷിംല, ശ്രീനഗര്‍, സൂറത്ത്, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രസ്തുത തസ്തികകളിലേക്ക് ഒഴിവുകള്‍ ലഭ്യമാണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ https://passportindia.gov.in വഴി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയിലേക്ക് 78,880- 2,09,200 രൂപയും അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയില്‍ 67,700- 2,08,700 രൂപയും ശമ്ബളമായി ലഭിക്കും.

യോഗ്യത: പാസ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേരന്റ് കേഡറിലോ ഡിപ്പാര്‍ട്ട്‌മെന്റിലോ റെഗുലര്‍ അടിസ്ഥാനത്തില്‍ തുല്യതയുള്ള തസ്തികയില്‍ 5വര്‍ഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം.

ബിരുദത്തോടൊപ്പം അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 9 വര്‍ഷത്തെ പ്രവൃത്തി പരിചയം നേടിയവരായിരിക്കണം.ഡെപ്യൂട്ടി പി.ഒ പോസ്റ്റുകള്‍ക്ക്, പി.ഒ പോസ്റ്റുകള്‍ക്ക് സമാന തസ്തികകളും യോഗ്യതകളും മതിയാകും. എന്നിരുന്നാലും, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം മാത്രം മതി.

You may also like

error: Content is protected !!
Join Our WhatsApp Group