ബെംഗളൂരു: കരാറുകാരനിൽ നിന്ന് 1.3 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം എൻജിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു.ബെസ്കോമിന്റെ ബെൻ സൺ ടൗൺ ഓഫിസിലെ എൻജിനീയറായ ഹനുമന്തപ്പയാണ് പിടിയിലായത്.
ആർടി നഗറിൽ പുതുതായി നിർമിച്ച അപ്പാർട്മെന്റിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനു കരാറുകാരനോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു.എന്നാൽ കരാറുകാരൻ പരാതിയുമായി എസിബിയെ സമീപിക്കുകയായിരുന്നു.
കബാബിന് രുചിയില്ലെന്നാരോപിച്ച് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു
ബംഗലൂരു: കബാബിന് രുചിയില്ലെന്ന് ആരോപിച്ച് ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചയാൾ ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ ബന്നാർഘട്ട റോഡിലെ അരേകെരെയിലാണ് സംഭവം. കുടക് സ്വദേശിയായ സുരേഷാണ് മരിച്ചത്.പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൊമ്മനഹള്ളിയിലെ വ്യത്യസ്ത വസ്ത്രനിർമാണ ശാലകളിലെ ജോലിക്കാരായിരുന്നു സുരേഷും ഭാര്യ ശാലിനിയും.
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സുരേഷ് ഭാര്യയോട് കബാബ് ഉണ്ടാക്കാൻആവശ്യപ്പെടുകയും ഉണ്ടാക്കി നൽകിപ്പോൾനന്നായി വെന്തില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ദമ്ബതികൾ തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ സുരേഷ് ഭാര്യയായ ശാലിനിയെ ഇരുമ്ബ് ദണ്ഡ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
ശാലിനിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽ വാസികൾ അവരെ ആശുപത്രിയിൽ പ്രവേശിച്ചു.പൊലീസ് നടത്തിയ തെരച്ചിലിൽ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട സുരേഷിനെ മരക്കൊമ്ബിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.