ബംഗളുരു:മങ്കിപോക്സ് ലക്ഷണങ്ങളുമായി കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് വിധാൻ സൗധയിൽ ചേരും. ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുക്കും.
കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കർണാടകയിലെ അതിർത്തി ജില്ലകളിൽ നേരത്തേ തന്നെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മങ്കിപോക്സ് ലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ച ഇത്യോപ്യൻ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്; പഞ്ചരത്ന രഥയാത്ര നടത്താൻ കുമാരസ്വാമി
ബെംഗളുരു • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചരത്ന രഥയാത്ര നടത്തുമെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.കുമാരസ്വാമി.ഈ മാസം 15ന് ബിദറിൽ നിന്നാകും യാത്ര ആരംഭിക്കുക.
പ്രാദേശിക തലത്തിൽ പാർട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.സംസ്ഥാന വ്യാപകമായി 4 ഘട്ടങ്ങളിൽ നടക്കുന്ന യാതയിൽ സംവാദങ്ങളും റാലികളു സംഘടിപ്പിക്കും.