ലക്നൗ: ലുലു മോളിൽ നിസ്കരിച്ചെന്നതിന്റെ പേരിൽ അറസ്റ്റിലായ അഞ്ച് പേർക്ക് സോപാധിക ജാമ്യം ലഭിച്ചു. മുഹമ്മദ് ആദിൽ, മുഹമ്മദ് ലുക്മാൻ, മുഹമ്മദ് നുഅമാൻ, ആതിഫ്, റൈഹാൻ എന്നിവർക്കാണ്ജാമ്യം ലഭിച്ചത്. പൊലീസ്, പിടിയിലായവരുടെ ക്രിമിനൽ ചരിത്രമൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
ജൂലൈ 19 മുതൽ ഇവർ ജയിലിൽ കഴിയുകയാണ്.അനുമതിയില്ലാതെ ഷോപിംഗ് കോംപ്ലക്സിൽ നിസ്കാരം നടത്തിയെന്നാണ്പ്രതികൾക്കെതിരെയുള്ള കുറ്റമെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ ആവശ്യപ്പെടുമ്ബോൾ ഹാജരാകണമെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.
നേരത്തെ ലുലു മോളിൽ നിസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. നിസ്കാരം സംബന്ധിച്ച് ലുലു മോളിന്റെ അഡ്മിനിസ്ട്രേഷൻ മാനജർ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.