Home Featured ഒളിച്ചോടാന്‍ രാത്രി വിജയ്നഗറിലുള്ള പാര്‍ക്കിലെത്തി, കാമുകന്‍ വന്നില്ല, സഹായിക്കാനെത്തിയ പൊലീസുകാരന്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു

ഒളിച്ചോടാന്‍ രാത്രി വിജയ്നഗറിലുള്ള പാര്‍ക്കിലെത്തി, കാമുകന്‍ വന്നില്ല, സഹായിക്കാനെത്തിയ പൊലീസുകാരന്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു

ബംഗളൂരൂ: നഗരത്തിലെ പാര്‍ക്കില്‍ രാത്രി ഒറ്റയ്ക്കായ പതിനേഴുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ഗോവിന്ദരാജനഗര്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവര്‍ണ്ണനവര്‍ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ യുവാവുമൊത്ത് ഒളിച്ചോടുന്നതിന് വേണ്ടി വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഏറെനേരം കാത്തിരുന്നിട്ടും കാമുകന്‍ എത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കാമുകന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. കൈയില്‍ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന പെണ്‍കുട്ടിയെ സഹായിക്കാനെത്തിയതായിരുന്നു നൈറ്റ് പട്രോളിംഗിലായിരുന്ന പവന്‍ ദ്യാവണ്ണനവര്‍.

പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പവന്‍ കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്നേറ്റ ശേഷം പെണ്‍കുട്ടിയേയും കൊണ്ട് തന്റെ താമസസ്ഥലത്തെത്തി. അവിടെവച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പിറ്റേന്ന് കാലത്ത് 500 രീപ നല്‍കി മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്ക് ബസ് കയറ്റി വിട്ടു. എന്നാല്‍ സ്വന്തം വീട്ടില്‍ പോകുന്നതിന് പകരം പെണ്‍കുട്ടി പോയത് കാമുകന്റെ വീട്ടിലേക്കായിരുന്നു.

അവിടെയെത്തി കാമുകന്റെ പിതാവിനോട് നടന്ന സംഭവങ്ങളെല്ലാം പറയുകയും പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും ഇതിനോടകം മകളെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പവന്‍ ദ്യാവര്‍ണ്ണനവറെ അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group