ന്യൂഡല്‍ഹി : നാവിക സേനയില്‍ അഗ്നിവീര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. joinindiannavy.gov.in.എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
2,800 ഒഴിവുകളാണ് നാവിക സേനയില്‍ ഉള്ളത്. ഇതില്‍ സ്ത്രീകള്‍ക്ക് മാത്രം 560 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 30,000 രൂപയാണ് അഗ്നിവീറിന് നാവിക സേനയില്‍ ലഭിക്കുന്ന ശമ്ബളം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ കമ്ബ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
ബാലഭാസ്‌കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസ് : തുടരന്വേഷണ ഹരജിയില്‍ വിധി ജൂലൈ 29ന്
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസില്‍ തുടര്‍ന്വേഷണം ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹരജി വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69ഓളം രേഖകള്‍ പരിശോധിക്കുവാന്‍ ഉള്ളതിനാലാണ് വിധി പറയുന്നത് മാറ്റിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. എന്നാല്‍, അപകടം ഗൂഢലോചനയുടെ ഭാഗമാണെന്നാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആരോപണം.
2019സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരിക്കേറ്റിരുന്നു. മകള്‍ അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികിത്സയിലും വച്ചാണ് മരിക്കുന്നത്.