പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇതുകേട്ടതോടെ വിമാനം ഉടൻ നിലത്തിറക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
‘പരീക്ഷ മാറ്റിവെക്കണം’; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്
ബെംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ബോംബ് ഭീഷണി ഇ മെയിൽ അയച്ച വിദ്യാർഥിയെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിമ്പർഗി പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.