നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കുകയായിരുന്നു. യുപിഐകളുടെ വരവോടെ മൊബൈൽ ഫോൺ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്.എന്നാൽ ഇടപാടുകളിൽ സുരക്ഷാപാളിച്ചയുണ്ടാവുമോ, അക്കൗണ്ടിലെ പണം നഷ്ടമാവുമോ എന്ന ഭയത്താൽ ഇനിയും ഏറെ പേർ ഓൺലൈനിലൂടെയുള്ള പണം ഇടപാടുകൾക്ക് മടികാണിക്കുന്നുണ്ട്.
ഫോൺ ഏതെങ്കിലും കാരണത്താൽ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താൽ അത് കിട്ടുന്നവർ പണം പിൻവലിക്കുമോ എന്നൊക്കെ ഭയക്കുന്നവരുണ്ട്. ഫോണുകളിൽ ഡൗൺലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ അനുവദിക്കുന്നത്.
ഇവയിൽ നാം സ്വകാര്യതാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് എളുപ്പം പണഇടപാടുകൾ നടത്താൻ കഴിയും. ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ ഉപയോഗിക്കുന്നവർ എന്ത് ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.
1.ആദ്യമായി മറ്റൊരു ഫോണിൽ നിന്നും 18004190157 എന്ന നമ്ബരിലേക്ക് വിളിക്കുക.
2. നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്ബനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.
3. നിങ്ങളുടെ പേയ്മെന്റ് അക്കൗണ്ട്ഉപയോഗിക്കുന്നത് ബ്ളോക്ക് ചെയ്യപ്പെടും.