Home Featured ബെംഗളൂരു : നിയമ നിർമാണ കൗൺസിലിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

ബെംഗളൂരു : നിയമ നിർമാണ കൗൺസിലിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

ബെംഗളൂരു : ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം എംഎൽസി സ്ഥാനം രാജി വച്ചതിനെ തുടർന്ന് നിയമ നിർമാണ കൗൺസിലിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന് നടത്തും. എംഎൽഎമാർക്കാണ് വോട്ടവകാശം. 25ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. ഓഗസ്റ്റ് ഒന്നിനകം പ്രതിക സമർപ്പിക്കണം. രണ്ടിന് സൂക്ഷ്മ പരിശോധന.

പ്രതിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 4.വോട്ടെടുപ്പു ദിനത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.കോൺഗ്രസുമായി ഇടഞ്ഞ് എംഎൽസി സ്ഥാനം രാജിവച്ച ഇബ്രാഹിം ദളിൽ ചേർന്ന് ഏപ്രിലിൽ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുകയായിരുന്നു.

നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ് കക്ഷി നേതാവായി ബി.കെ.ഹരിപ്രസാദിനെ എഐസിസി നേതൃത്വം നിയോഗിച്ചതിനെ തുടർന്നായി രുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ ഇബ്രാഹിം കോൺഗ്രസ് വിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group