Home Featured നിസ്‌കാരം, സുന്ദരകാണ്ഡം എന്നിവയ്ക്ക് പിന്നാലെ ഹനുമാന്‍ ചാലിസയും, യു പി ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ രണ്ടു പേര്‍ അറസ്റ്റില്‍

നിസ്‌കാരം, സുന്ദരകാണ്ഡം എന്നിവയ്ക്ക് പിന്നാലെ ഹനുമാന്‍ ചാലിസയും, യു പി ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ രണ്ടു പേര്‍ അറസ്റ്റില്‍

ലക്നൗ : ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ അടുത്തിടെ തുറന്ന ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനെ പിന്നാലെയാണ് ഇന്നലെ രണ്ട് പേര്‍ ഹനുമാന്‍ ചാലിസ ചൊല്ലിയത്. ഇരുവരെയും പിടികൂടിയതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേര്‍ പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

ഇവരെ പൊലീസിന് കൈമാറുകയായിരുന്നു എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു സംഘം ആളുകള്‍ മാളില്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. നിസ്‌കരിക്കാന്‍ അനുവാദം നല്‍കിയാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ആലപിക്കുമെന്ന പ്രഖ്യാപനവുമായി ഒരു സംഘം രംഗത്തു വന്നിരുന്നു.

ഈ മാസം പത്താം തീയതിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ് ഗോള്‍ഫ് സിറ്റിയിലെ അമര്‍ ഷഹീദ് പാതയില്‍ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ 2.2 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group