ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി റെയിൽവേ സുരസേന (ആർപിഎഫ്). വെള്ളിയാഴ്ച വൈകിട്ട് ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച യുവാവ് ട്രെയിൻ വരുന്നത് കണ്ട് പേടിച്ച് നിലവിളിക്കുകയായിരുന്നു.
കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഓടിയെത്തിയ ആർപിഎഫ് കോൺസ്റ്റബിൾ ഇയാളെ പിടിച്ചുവലിച്ച് പ്ലാറ്റ്ഫോമിലേക്ക് സുരക്ഷിതമായി കയറ്റി.
സെക്കൻഡുകൾക്കുള്ളിൽ ഇതേ ട്രാക്കിലൂടെ കെആർ പുരത്ത് സ്റ്റോപ്പില്ലാത്ത ചെന്നൈ മൈസൂരു ശതാബ്ദി എക്സ്പ്രസ് കടന്നുപോയി.ഇതിന്റെ വിഡിയോ ദൃശ്യം ആർപിഎഫ് തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചത്.