ബെംഗളൂരു :മൈസൂരു ദസറയ്ക്ക് ഇത്തവണ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാൻ ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നു. അംബാവിലാസ് കൊട്ടാരം, മൃഗശാല, കാരാഞ്ഞി തടാകം, ലളിത് മഹൽ കൊട്ടാരം, റെയിൽ മ്യൂസിയം എന്നിവ സന്ദർശിക്കാൻ ഒരു ടിക്കറ്റെടുത്താൽ മതി.
ക്യു നിൽക്കാതെ ടിക്കറ്റെടുക്കാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം ആഘോഷച്ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന മൈസൂരു ദസറയുടെ ഗജപായന ചടങ്ങ് ഓഗസ്റ്റ് ആദ്യവാരം നടക്കും