ബെംഗളൂരു :നഗരത്തിലെ പാർക്കുകൾ പകൽ മുഴുവൻ സമയവും തുറക്കാൻ നടപടിയുമായി ബിബിഎംപി. രാവിലെ 6 മുതൽ രാത്രി 8 വരെ പാർക്കുകൾ തുറന്നിടാനാണ് ആലോചിക്കുന്നത്. നിലവിൽ രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് കൂടുതൽ പാർക്കുകളും പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. റസിഡന്റ്സ് അസോസിയേഷനുകളുടെ നിയന്ത്രണത്തിലുള്ള പാർക്കുകൾ രാവിലെയും വൈകിട്ടും വ്യായാമ പരിശീലനത്തിനാണ് തുറക്കുന്നത്.
സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതോടെയാണ് പാർക്കുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് റസിഡന്റ്അസോസിയേഷനുകളുടെ നിലപാട്. പാർക്ക് മുഴുവൻ സമയം തുറന്നിടുന്നതിന് അനുകൂലമാണന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. എതിർപ്പ് ഉന്നയിച്ചവരുമായി ചർചകൾക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.