ബെംഗളൂരു: 2022 ജൂൺ മാസം ഇരുപത്തിയേഴാം തീയ്യതി വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ഐഡി കാർഡുകൾ വിതരണത്തിനു തയ്യാറായതായി നോർക്ക ബെംഗളൂരു ഓഫീസ് അറിയിച്ചു.
അപേക്ഷകർക്ക് ശിവാജി നഗറിൽ, ഇൻഫൻട്രി റോഡിലെ, ജംപ്ലാസ ബിൽഡിംഗിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് സാറ്റലെറ്റ് ഓഫീസിൽ രാവിലെ 10 – നും വൈകിട്ട് 5.30-നും ഇടയിലുള്ള സമയങ്ങളിൽ കാർഡുകൾ കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നോർക്ക റൂട്സ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്