Home Featured ഐഎഎസും ഐപിഎസും അല്ല, മാട്രിമോണിയില്‍ കൂടുതല്‍ പേര്‍ തിരയുന്നത് ‘സ്റ്റാർട്ടപ്പ് ഫൗണ്ടർമാരെ’: കേന്ദ്ര മന്ത്രി

ഐഎഎസും ഐപിഎസും അല്ല, മാട്രിമോണിയില്‍ കൂടുതല്‍ പേര്‍ തിരയുന്നത് ‘സ്റ്റാർട്ടപ്പ് ഫൗണ്ടർമാരെ’: കേന്ദ്ര മന്ത്രി

മുംബൈ: മാട്രിമോണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേർ തെരയുന്നത് ഐ എ എസുകാരേയോ ഐ പി എസുകാരേയോ അല്ല എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തമാശരൂപേണയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മാട്രിമോണി വിപണിയിൽ, ഒരു സിവിൽസർവീസ് അല്ലെങ്കിൽ ഒരു മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടുന്നത് എല്ലാം വലിയമൂല്യമുള്ളതായിരുന്നു.

എന്നാൽ ഇപ്പോൾ ഷാദി ഡോട്ട് കോമിൽ ഏറ്റവും കൂടുതൽ പേർ തെരയുന്നത് ‘സ്റ്റാർട്ടപ്പ് സ്ഥാപകരെ’യാണ് എന്നാണ് രാജീവ് ചന്ദ്രശേഖരൻ പറയുന്നത്.’സ്റ്റാർട്ടപ്പ് സ്ഥാപകൻ’ ഇപ്പോൾ മാട്രിമോണിയൽ പ്ലാറ്റ്ഫോമിലെ ജനപ്രിയ കീവേഡുകളുടെ പട്ടികയിൽ ഒന്നാമതാണ് എന്നാണ് അദ്ദേഹംപറയുന്നത്. ‘സ്റ്റാർട്ടപ്പ് ജീവനക്കാരനും’ ‘സ്റ്റാർട്ടപ്പ്സ്ഥാപകരും’ ഇപ്പോൾ മുന്നിലാണെന്ന്വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് തന്നോട ചിലർ പറഞ്ഞു എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

അതേസമയം ഈ ട്വീറ്റ് പങ്കുവെച്ചുള്ള ട്വീറ്റിന് ജസ്റ്റ് ഫോർ ലാഫ്സ് എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നത്. അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറിൽ 2022-ലെ ഡിജിറ്റൽ ഇന്ത്യ വീക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു.കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായഡിജിറ്റൽ ഇന്ത്യ അഴിമതിയിൽ നിന്ന് പാവപ്പെട്ടവർക്ക് ആശ്വാസം നൽകിയെന്നും എല്ലാ മേഖലകളിലെയും ഇടനിലക്കാരെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ ഇന്ത്യയുടെ ‘ടെക്കേഡ് ഉത്തേജിപ്പിക്കുകയാണെന്നും സ്റ്റാർട്ടപ്പുകളും യൂണികോണുകളും ഡിജിറ്റൽ സമ്ബദ്വ്യവസ്ഥയുടെ പുതിയ ചാലകങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘ഡിജിറ്റൽ ഇന്ത്യ’ സംരംഭങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളെ ഡിജിറ്റൽ സമ്ബദ്വ്യവസ്ഥയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി എന്നാണ് സ്റ്റാർട്ട്അപ്പ് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞത്.

ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനിവൈഷ്ണവും സ്റ്റാർട്ടപ്പുകളുടെയും യൂണികോൺസിന്റെയും നിരവധി സ്ഥാപകരും സഹസ്ഥാപകരും ചടങ്ങിൽ പങ്കെടുത്തു.

മാമാഇർത്തിന്റെ സ്ഥാപകൻ ഗസൽ അലഗ്, അർബൻ കമ്ബനിയുടെ സഹസ്ഥാപകൻ വരുൺ ഖൈതാൻ, മാമിഇന്ത്യയുടെ സിഇഒ രോഹൻ വർമ, സെയ്റ്റ്വർക്കിന്റെ സഹസ്ഥാപകൻ ശ്രീനാഥ് രാമകൃഷ്ണൻ, ടിസിഎസ് കോർപ്പറേറ്റ് ഇൻകുബേഷൻ മേധാവി അനിൽ ശർമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group