ചെന്നൈ : ബ്രോക്കർമാർ വഴി പുനർവിവാഹത്തിനൊരുങ്ങുന്ന പുരുഷൻമാരെ കണ്ടെത്തി വിവാഹം കഴിച്ച് വഞ്ചിച്ച് സ്വർണവും പണവുമായി മുങ്ങുന്ന തട്ടിപ്പുകാരി പിടിയിൽ. തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതരായ രണ്ടുപെൺമക്കളുടെ അമ്മയാണ് ഇവർ. പെണ്ണുകാണലിനു മുൻപു ബ്യൂട്ടി പാർലറിൽ പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവർക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്തു.
വിവാഹ സമയത്ത് സമ്മാനമായി ലഭിക്കുന്ന സ്വർണവും ഭർത്താക്കൻമാരുടെ പണവും മോഹിച്ചായിരുന്നു തട്ടിപ്പെന്നാണ് മൊഴി. ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുൻപ് സേലത്തും ജോലാർപേട്ടയിലും സമാന തട്ടിപ്പ് സുകന്യ നടത്തിയിരുന്നു. സ്വകാര്യ കമ്ബനിയിൽ മാനേജരായ ആവഡി സ്വദേശി ഗണേഷും (35) ശരണ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ആഘോഷമായി നടന്നു.
പിറകെ ഗണേഷിന്റെ പേരിലുള്ള സ്വത്ത്ഗണേഷിന്റെ അമ്മ ഇന്ദ്രാണി മരുമകൾക്കു 25 പവൻ സ്വർണമാണു സമ്മാനിച്ചത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്ബളം മുഴുവൻ ഏൽപ്പിക്കണമെന്ന ശരണ്യയുടെ നിർബന്ധത്തെ തുടർന്നു ദമ്ബതികൾ തമ്മിൽ തെറ്റി.
പിറകെ ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ട് ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി. സ്വത്ത് എഴുതി നൽകാൻ ഗണേഷ് തയാറായെങ്കിലും ആധാർ കാർഡ് നൽകാതെ ശരണ്യ കബളിപ്പിച്ചു. സംശയം തോന്നിയ ഇന്ദ്രാണി, ശരണ്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ശേഷം പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരിൽ ഭർത്താവും വിവാഹിതരായ പെൺമക്കളുമുള്ള ഇവരുടെ യഥാർഥ പേരു സുകന്യയെന്നാണെന്നും പൊലീസ് പറയുന്നു.