ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിച്ച് വീണ്ടും പാചക വാതക വിലയിൽ വർധനവ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പാചക വാതക വില 1060 രൂപയിലെത്തി.ആയിരം കടന്നുള്ള ഗ്യാസ് വില സാധാരണക്കാർക്ക് ഏൽക്കുന്ന കടുത്ത പ്രഹരമാണ്.
ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതാണ് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വിലവർധിപ്പിച്ചത്.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.