ബെംഗളൂരു : മാഗഡിയിൽ സ്വകാര്യ സ്കളിൽ അധ്യാപകന്റെ മർദനമേറ്റ 6-ാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ സ്കൂളിലെ കണക്ക് അധ്യാപകനായ മാദേശിന് എതിരെ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ചന്ദ്ര ലേ ഔട്ട് പൊലീസ് കേസെടുത്തു. ക്ലാസിൽ നോട്ടു ബുക്ക് കൊണ്ടു വരാത്തതിന് മാദേശ് കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.