കെജിഎഫ് 2ന്റെ വമ്ബന്‍ വിജയത്തിന് ശേഷം വമ്ബന്‍ തയാറെടുപ്പുകളുമായാണ് അല്ലു അര്‍ജുന്റെ പുഷ്പ 2 വരുന്നത്. ഇപ്പോഴിതാ സിനിമയിലേയ്ക്ക് മറ്റൊരു പുതിയ താരം കൂടി എത്തുന്നു. മറ്റാരുമല്ല മക്കള്‍ സെല്വന് വിജയ് സേതുപതി.
അതേ സമയം വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രം ഇപ്പോഴും സസ്പെന്‍സായി നിലനില്‍ക്കുകയാണ്. ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പുഷ്പയുടെ ആദ്യഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് വിജയ് സേതുപതിയെയാണ്. പക്ഷെ പിന്നീട് ആ കഥാപാത്രം ഫഹദിലെത്തി. ‘പുഷ്പ 2: ദ് റൂള്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേര് ഇട്ടിയിരിക്കുന്നത്. വന്‍ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.