Home Featured ബെംഗളൂരു:ബലിപെരുന്നാൾ തിരക്ക്;കേരള ആർടിസി സ്പെഷൽ സർവീസുകൾ നടത്തും

ബെംഗളൂരു:ബലിപെരുന്നാൾ തിരക്ക്;കേരള ആർടിസി സ്പെഷൽ സർവീസുകൾ നടത്തും

ബെംഗളൂരു:ബലിപെരുന്നാൾ തിരക്കിനെ തുടർന്ന് കേരള ആർടിസി 8ന് കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് സ്പെഷൽ സർവീസുകൾ നടത്തും. കോഴിക്കോടേക്ക് അഞ്ചും പയ്യന്നൂരിലേക്ക് ഒരു സർവീസുമാണ് നടത്തുക. സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും.

ബസുകളുടെ ലഭ്യത അനുസരിച്ച് തെക്കൻ കേരളത്തിലേക്കുൾപ്പെടെ അധിക സർവീസുകൾ ഓടിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. കർണാടക ആർടിസി 8ന് കോഴിക്കോട്ടേക്ക് 2 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

ബുക്ക് ചെയ്യുമ്പോൾ സ്വിഫ്റ്റ്; കയറുമ്പോൾ പഴയ ബസ്

ബെംഗളൂരു: കേരള ആർടിസി ബംഗളൂരു- മൂന്നാർ സ്വിഫ്റ്റ് ഡീലക്സ് അപകടത്തിൽ പെട്ടതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടുന്നത് പഴയ ബസ്. ഓൺലൈൻ റിസർവേഷൻ ചെയ്യുമ്പോൾ സ്വിഫ്റ്റ് ഡീലക്സ് എന്നാണ് കാണിക്കുന്നതെങ്കിലും പുറപ്പെടാൻ നേരത്താണ് പഴയ ബസാണെന്ന് യാത്രക്കാർ അറിയുന്നത്.

ഇത് സംബന്ധിച്ച് യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. പഴയ ബസ് തകരാറിലായി വഴിയിൽ കുടുങ്ങുന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകാൻ പാസുള്ള ബസിൽ നിന്ന് മികച്ച വരുമാനമാണ് കേരള ആർടിസിക്ക് ലഭിച്ചിരുന്നത്.

ഇടദിവസങ്ങളിൽ പോലും ഭൂരിഭാഗം സീറ്റുകളും നിറഞ്ഞ് ഓടിയിരുന്ന ഡീലക്സ് ബസ് മേയ് അവസാനവാരമാണ് സ്വിഫ്റ്റി ലേക്ക് മാറിയത്. കഴിഞ്ഞ ആഴ്ച നഞ്ചൻഗുഡിൽ അപകടത്തിൽ പെട്ട കോട്ടയം-ബെംഗളൂരു സ്വിഫ്റ്റ് എസി ബസിന് പകരം എസി സർവീസ് തന്നെ ആരംഭിച്ചതായി കേരള ആർടിസി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group