Home Featured നബി വിരുദ്ധ പരാമർശം:നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം:നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ദില്ലി: നബി വിരുദ്ധ പരാമർശത്തിൽ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി.ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നുപൂർ ശർമ്മ എന്നും രാജ്യത്തുണ്ടായ അനിഷ്ട സംവങ്ങൾക്ക് കാരണവും നൂപുർ ശര്മയെന്ന് കോടതി.പരാമർശം പിൻവലിക്കാൻ വൈകിയെന്നും കോടതിവ്യക്തമാക്കി.

ജസ്റ്റിസ് സൂര്യകാന്ദ് ആണ് വിധിപ്രസ്ഥാവിച്ചത്.പാർട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ലെന്നും ഉദയ്പൂരിൽ തയ്യൽക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നുപൂറിന്റെ പൊട്ടിത്തെറിയാണ് ഉത്തരവാദിയെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

തനിക്കെതിരായ എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജ്ഞാനവാപി മസ്ജിദ് വിഷയത്തിൽ ഒരു വാർത്താ സംവാദത്തിനിടെ പ്രവാചകനെക്കുറിച്ചുള്ള അവളുടെ പരാമർശത്തെത്തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group