ബെംഗളൂരു: ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ഇവി എക്സ്പോ ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് എക്സ്പോ നടക്കുക. പാലസ് ഗ്രൗണ്ടിലെ ചാമര വജ്രയിൽ ആണ് എക്സ്പോ നടക്കുന്നത്.
ബെംഗളൂരുവിനെ സംസ്ഥാനത്തിന്റെ ഇവി തലസ്ഥാനമാക്കുന്നതിനായി കർണ്ണാടക സർക്കാർ 2017 ൽ ആണ് ഇവി പോളിസി ആദ്യം കൊണ്ടു വന്നത്. സംസ്ഥാനത്തെ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുന്നതിന് ബെസ്കോമിനെ നോഡൽ ഏജൻസിയായി സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്, ബെസ്കോമിന്റെ പ്രസ്താവനയിൽ പറയുന്നു.
എക്സ്പോയുടെ തലേദിവസമായ ഇന്നലെ നഗരത്തിലെ ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ഇവി മിത്ര ആപ് വികസിപ്പിച്ചതായി ബെസ്കോം പറഞ്ഞു. ചാർജിംഗ് സ്റ്റേഷനുകളും നിരക്കുകളും സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ തന്നെ ലഭ്യമാണ്.
ഇവി മിത്ര ആപ് ഉപയോക്തൃ സൗഹൃദമാണ്, ചാർജിംഗ് സ്റ്റേഷനുകൾ, നിരക്കുകൾ, പേയ്മെന്റ് ഓപ്ഷനുകൾ, ചാർജിംഗിനുള്ള മുൻകൂർ ബുക്കിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകും, ബൊം പ്രകാശനത്തിൽ കൂട്ടിച്ചേർത്തു.