Home Featured കെജിഎഫ് താരം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെജിഎഫ് താരം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി എസ് അവിനാഷിന് വാഹനാപകടം. താരം സഞ്ചരിച്ച കാറും ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും പരിക്കുകളൊന്നും ഇല്ല എന്നും താരം പറഞ്ഞു. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്.

വാഹനാപകടത്തെ കുറിച്ചും രക്ഷപ്പെട്ടതിനെ കുറിച്ചുമുള്ള അനുഭവം അവിനാഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു ആ അപകടം എന്നും താരം കുറിച്ചു. കാറിനു ചില തകരാറുകൾ ഉണ്ടായതല്ലാതെ ഒരു പരിക്കും തനിക്ക് ഉണ്ടായിട്ടില്ല എന്നും അതിനു ദൈവത്തിനും തന്നെ സ്നേഹിക്കുന്നവർക്കും നന്ദി പറയുന്നു എന്നും അവിനാഷ് കുറിപ്പിൽ പറയുന്നു.

ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷം

യമുന നദിയിലെയും രണ്ട് കനാലുകളിലേക്കും വെള്ളം കുറഞ്ഞതോടെ ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമെന്ന് ഡല്‍ഹി ജല ബോര്‍ഡ്.

വസീറബാദ് നദിയില്‍ 666.8 അടി ജലം മാത്രമാണ് ഉള്ളത്. 1965 ന് ശേഷമുള്ള കുറഞ്ഞ അളവാണിത്. 674.5 അടിയാണ് സാധാരണ ഗതിയിലെ ജലത്തിന്റെ അളവ്.

കരിയര്‍ ലൈന്‍ഡ് കനാല്‍(സിഎല്‍സി), ഡല്‍ഹി സബ് ബ്രാഞ്ച് (ഡിഎസ്ബി) എന്നീ കനാലുകള്‍ വഴിയുള്ള വെള്ളത്തിലാണ് കുറവ് ഉണ്ടായത്. സാഹചര്യം മാറുന്നത് വരെ ജലക്ഷാമം തുടരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ജലലഭ്യത കുറഞ്ഞതിനാല്‍ വസീറബാദ്, ചന്ദ്രവല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു.

ചന്ദ്രവല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ 90 മില്യണ്‍ ഗല്ലോണ്‍(എംജിഡി)യും വസീറബാദ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ 135 എംജിഡിയുമാണ് ജലസംഭരണശേഷി. കഴിഞ്ഞ വര്‍ഷം ഡിജിഡി സംഭരണ ശേഷി 990 എംജിഡി ആയി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ യമുന നദിയിലെ വെള്ളത്തിന്റെ അളവില്‍ കുറവ് വന്നതിനാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കുറഞ്ഞ അളവില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ജലം ലഭ്യമാകുമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group