Home Featured ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്

ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്

ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്.പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഓപ്പറേഷൻ ലോട്ടസ് വിഷയത്തിൽ പ്രതികരിച്ചാണ് എച്ച്.ഡി കുമാരസ്വാമിയുടെ വിമർശനം.ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കാവി പാർട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കും. ഈ പ്രവണത അവസാനിപ്പിക്കണം എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.

അതേസമയം, മഹരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിൻഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കർക്ക് 37 എം.എൽ.എമാരുടെ കത്ത് നൽകിയാണ് ഏക്നാഥ് ഷിൻഡെയെ തെരഞ്ഞെടുത്തത്. 37 ശിവസേന എം.എൽ.എമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.

You may also like

error: Content is protected !!
Join Our WhatsApp Group