Home Featured ഇന്റൽ ഇന്ത്യ ബെംഗളൂരുവിൽ പുതിയ ഡിസൈൻ & എഞ്ചിനീയറിംഗ് സെന്റർ തുറക്കുന്നു

ഇന്റൽ ഇന്ത്യ ബെംഗളൂരുവിൽ പുതിയ ഡിസൈൻ & എഞ്ചിനീയറിംഗ് സെന്റർ തുറക്കുന്നു

4.53 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സെന്റർ അനാച്ഛാദനം ചെയ്തുകൊണ്ട് ഇന്റൽ ഇന്ത്യ.രണ്ട് ടവറുകളിലായുള്ള പുതിയ കേന്ദ്രത്തിന് 2,000 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ ക്ലയന്റ്, ഡാറ്റ സെന്റർ, ഐഒടി, ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമോട്ടീവ് സെഗ്‌മെന്റുകളിൽ ഇന്റൽ ഇന്ത്യയുടെ “കട്ടിംഗ് എഡ്ജ്” ഡിസൈൻ, എഞ്ചിനീയറിംഗ് ജോലികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.കർണാടക മന്ത്രി സി എൻ അശ്വത് നാരായൺ, ഇന്റൽ ഇന്ത്യ കൺട്രി ഹെഡ്, ഇന്റൽ ഫൗണ്ടറി സർവീസസ് വൈസ് പ്രസിഡന്റ് നിവൃതി റായ് എന്നിവർ സന്നിഹിതരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group