Home Featured Indian Railway | 35 രൂപക്കായി അഞ്ച് വർഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നൽകി ഇന്ത്യൻ റെയിൽവേ

Indian Railway | 35 രൂപക്കായി അഞ്ച് വർഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നൽകി ഇന്ത്യൻ റെയിൽവേ

സുജീത്ത് സ്വാമിയുടെ (sujeet swami) നീണ്ട അഞ്ച് വർഷത്തെ പോരാട്ടം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. നിരന്തരമായപോരാട്ടത്തിനൊടുവിലാണ് 35 രൂപ ഇന്ത്യൻറെയിൽവേ (Indian Railway) അദ്ദേഹത്തിന് തിരികെ നൽകിയിരിക്കുന്നത്. 50 വിവരാവകാശ (RTI) അപേക്ഷകളും നാല് സർക്കാർ വകുപ്പുകളിലേയ്ക്കുള്ള ഒരു പിടി കത്തുകളുമായിരുന്നു സുജീത്ത് സ്വാമിയുടെ ആയുധം.

തന്റെ പണം (money) തിരികെ ലഭിച്ചതിനൊപ്പം തന്നെ അർഹതപ്പെട്ട മൂന്ന് ലക്ഷം ആളുകൾക്ക് കൂടി റെയിൽ ടിക്കറ്റ് (ticket) ബുക്ക് ചെയ്ത ഇനത്തിൽ പണം ലഭിച്ചെന്ന് സ്വാമി വ്യക്തമാക്കി.2.98 ലക്ഷം ഐആർസിടിസി (IRCTC) ഉപയോക്താക്കൾക്കാണ് റെയിൽവേ പണം തിരികെ നൽകാൻ ഉത്തരവിട്ടത്. 2.43 കോടി രൂപയോളം വരും ഇത്. റയിൽവേയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എഞ്ചിനീയറായി ജോലി ചെയ്യുന്ന ആളാണ് 30 വയസ്സുകാരനായ സുജീത്ത് സ്വാമി. 50 ആർടിഐ അപേക്ഷകളും നിരവധി കത്തുകളുമാണ് നാല് സർക്കാർ ഡിപ്പാർമെന്റുകളിലായി 35 രൂപ തിരികെ ലഭിക്കാൻ ഇദ്ദേഹം നൽകിയത്. ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ ഈടാക്കിയ സർവ്വീസ് ടാക്സായിരുന്നു ഈ 35 രൂപ. ജിഎസ്ടി നിലവിൽ വരുന്നതിന് മുൻപായിരുന്നു ഇത്.

‘ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ അഥവാ, ഐആർസിടിസി നൽകിയ വിവരാവകാശ മറുപടിയിൽ 2.98 ലക്ഷം ആളുകൾക്ക് ഇതേ തരത്തിൽ ഈടാക്കിയ നികുതിത്തുകയായ 35 രൂപ തിരികെ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 2.43 കോടി രൂപയാണ് ഈ ഇനത്തിൽ ഉപയോക്താക്കൾക്ക് നൽകുന്നത്.’

സുജീത്ത് സ്വാമി പറഞ്ഞു.2017 ഏപ്രിലിലാണ് സ്വാമി ഡൽഹിയിലേയ്ക്ക് 765 രൂപയുടെ ടിക്കറ്റ് എടുത്തത്. ജൂലൈ രണ്ടിന് ആയിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. ജിഎസ്ടി നിലവിൽ വരുന്നതിന് തൊട്ട് മുൻപുള്ള ദിവസമായിരുന്നു ഇത്. അതായത്, ജിഎസ്ടിയ്ക്ക് മുൻപ് തന്നെ സ്വാമി തന്റെ ടിക്കറ്റ് കാൻസൽ ചെയ്തു. പക്ഷേ, 665 രൂപയായിരുന്നു ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്.

കാൻസൽ ചെയ്യുമ്ബോൾ ഈടാക്കേണ്ട 65 രൂപയ്ക്ക് പകരം 100 രൂപ ഇദ്ദേഹത്തിന് നഷ്ടമായി. 35 രൂപ സർവ്വീസ് നികുതി ഇനത്തിൽ ഈടാക്കി എന്നായിരുന്നു ഇതിനുള്ള വിശദീകരണം. ഇക്കാര്യമാണ് അദ്ദേഹം വിവരാവകാശ രേഖകളുടെ പിൻബലത്തോടെ ചോദ്യം ചെയ്തത്. 35 രൂപ തിരികെ ലഭിക്കാൻ വകുപ്പില്ല എന്നായിരുന്നു ആദ്യത്തെ വിവരാവകാശ രേഖയിലെ മറുപടി.

ജിഎസ്ടിയ്ക്ക് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റ് ജിഎസ്ടി വന്നതിന് ശേഷം കാൻസൽ ചെയ്യുമ്ബോൾ പണം തിരികെ നൽകില്ല എന്നായിരുന്നു ഐആർസിടിസിയുടെ വിശദീകരണം.

മറ്റൊരു വിവരാവകാശ മറുപടിയിൽ, 2017 ജൂലൈ 1ന് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ സർവ്വീസ് ടാക്സ് ഈടേക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതായി പറഞ്ഞു. അതുകൊണ്ട്, 35 രൂപ തിരികെ ലഭിയ്ക്കും എന്നായിരുന്നു മറുപടി. പക്ഷേ 33 രൂപയാണ് സ്വാമിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്.

2019 മെയ് 1ന് ആയിരുന്നു ഇത്. 35 രൂപയുടെ സേവന നികുതിയായ 2 രൂപ ഈടാക്കിക്കൊണ്ടായിരുന്നു ഇത്. പക്ഷേ ആ രണ്ട് രൂപ വിട്ട് കൊടുക്കാനും സുജീത്ത് സ്വാമി തയ്യാറല്ലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ആ തുകയും തിരികെ ലഭിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു അത്.

You may also like

error: Content is protected !!
Join Our WhatsApp Group