Home Featured ബെംഗളൂരു നഗരത്തിൽ നാല് മേൽപ്പാലങ്ങൾ കൂടി വരുന്നു

ബെംഗളൂരു നഗരത്തിൽ നാല് മേൽപ്പാലങ്ങൾ കൂടി വരുന്നു

ബെംഗളൂരു : 404 കോടി രൂപ ചെലവിൽ ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തുൾപ്പെടെ നാല് മേൽപ്പാലങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ അമൃത് നഗരോത്ഥാന പദ്ധതിയിൽനിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.മേൽപ്പാലങ്ങളിലൊന്ന് ഹഡ്സൺ സർക്കിളിനെ മിനർവ സർക്കിളുമായി ബന്ധിപ്പിക്കും.

കേന്ദ്ര ബിസിനസ് ഡിസ്ട്രിക്റ്റിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ 20.64 കോടി രൂപ വകയിരുത്തിയതോടെ ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതി ഒടുവിൽ വെളിച്ചം കാണും.

ഇല്യാസ് നഗർ, സിന്ധൂർ ജങ്ഷൻ, 36-ാം ക്രോസ് വഴി ഔട്ടർ റിങ് റോഡിലൂടെ കനകപുര റോഡിനെയും സാരക്കി സിഗ്നലിനെയും ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് 130 കോടി രൂപ കൂടി നീക്കിവച്ചിട്ടുണ്ട്. 430 മീറ്ററിൽ നിന്ന് 1.2 കിലോമീറ്റർ നീളത്തിലാണ് മേൽപ്പാലം. ചെലവ് കൂടിയതാണ് പദ്ധതി വൈകാൻ കാരണം.

You may also like

error: Content is protected !!
Join Our WhatsApp Group