Home Featured കർണാടക:സംസ്ഥാനത്ത് പ്രതിദിനം റോഡ് അപകടത്തിൽ മരിക്കുന്നത് ശരാശരി 27 പേർ.

കർണാടക:സംസ്ഥാനത്ത് പ്രതിദിനം റോഡ് അപകടത്തിൽ മരിക്കുന്നത് ശരാശരി 27 പേർ.

ബെംഗളൂരു:സംസ്ഥാനത്ത് പ്രതിദിനം റോഡ് അപകടത്തിൽ മരിക്കുന്നത് ശരാശരി 27 പേർ. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത് 10,038 പേർ. 2020 ൽ ഇതു 9760 ആയിരുന്നു.പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരമാണിത്.2020ൽ 34,178 റോഡ് അപകടങ്ങളും 2021ൽ 34,647 അപകടങ്ങളുമുണ്ടായി.

ബെലഗാവിയിലാണ് (684) മരണം കൂടുതൽ. ഇരുചക്രവാഹന യാത്രക്കാരാണ് മരിച്ചവരിൽ ഏറെയും. 4938 പേർ.ഹെൽമറ്റ് ധരിക്കാതെ 2661 പേരും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ 1234 പേരും മരിച്ചു. അമിത വേഗമാണ് 90 ശതമാനം അപകടങ്ങൾക്കും കാരണം.

റോഡുകളിലെ ഭീഷണിയുയർത്തുന്ന 943 അപകടമേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ 3213 റോഡപകടങ്ങളിൽ 654 പേർ മരിച്ചു. നഗരത്തിലെ വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡ്, തുമകൂരു റോഡ്, ഹൊസുർ റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group