ബെംഗളൂരു : ഓൾഡ് എയർ പോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ഔട്ടർ റിങ് റോഡിലെ വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് കുരുക്കില്ലാതെ വേഗത്തിൽ പ്രവേശിക്കാൻ സാധിക്കും.
ബിബിഎംപി 7 തവണ സമയപരിധി നീട്ടി നൽകിയതിന് ശേഷമാണ് 281 മീറ്റർ നീളമുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഓൾഡ് എയർപോർട്ട് റോഡ് സിഗ്നൽ രഹിതമാക്കുന്നതിന്റെ ഭാഗമായി 2019ലാണ് അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്.19.5കോടിരൂപ ചെലഴിച്ച് നിർമിച്ച അടിപ്പാതയുടെ സ്ഥലമേറ്റെടുപ്പിനായി 45 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.