Home Featured ബെംഗളൂരു:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 മരണം; നിരവധി പേർക്ക് പരിക്കേറ്റു

ബെംഗളൂരു:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 മരണം; നിരവധി പേർക്ക് പരിക്കേറ്റു

തുമകുരു: തിങ്കളാഴ്ച പുലർച്ചെ ഗുബ്ബിയിലെ ദൊഡ്ഡഗുനിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 6.30 ഓടെ കെഎസ്ആർടിസി ബസ് എതിരെ വന്ന കാറിൽ ഇടിച്ചായിരുന്നു അപകടം. തിപ്റ്റൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചിക്കനായകനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഒരു യുവതിയും മറ്റൊരാളും സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേർ ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കെഎസ്ആർടിസി ബസിലെ 30-ലധികം യാത്രക്കാർക്ക് പരിക്കേറ്റതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

16 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

16 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ജസ്ജിത് സിങ് ബേദി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന് ജസ്റ്റിസ് മുഹമ്മദന്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹരജിയിലാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷണം.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിനാണ് വിവാഹിതരായത്. ഇസ്‌ലാമിക മതാചാരപ്രകാരമായിരുന്നു വിവാഹമെങ്കിലും ഇരുകുടുംബങ്ങളും എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

മുസ്‌ലിം നിയമപ്രകാരം 15 വയസ്സില്‍ തന്നെ പ്രായപൂര്‍ത്തിയാകുമെന്ന് ദമ്ബതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group