ആമസോണില്‍ നിന്ന് ലെതര്‍ കസേര ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോര്‍ക്കിലെ ജെന്‍ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോണ്‍ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്.ഉടന്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.കസേര പൊതിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്.
ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെന്‍ പോസ്റ്റിനോടൊപ്പം ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.ദൃശ്യങ്ങളില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ യുവതിക്ക് സര്‍പ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്. വിഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്.