ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് സതീഷിന്റെ ഭാര്യ സഹോദരൻ സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ് വജ്ര മരിച്ചത്.മൂന്ന് മാസങ്ങൾക്ക് മുൻപാണ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം ആവാം സതീഷിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.
ലഗോരി, ക്രഷ് അടക്കമുള്ള സിനിമകളിലും ചുരുക്കം ചില സീരിയലുകളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്. ആർ ആർ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.