ബെംഗളുരു: ജോലാര്‍പേട്ട പാതയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി എറണാകുളം സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 24 വരെ വൈകിയോടും.
വിശ്വേശ്വരായ ടെർമിനൽ ബംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12684) നാളെയും 21നും മൂന്നരമണിക്കൂർ വൈകി പുറപ്പെടും.
കെഎസ്ആർ ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് (16526) 22ന് 1 മണി ക്കൂർ 10 മിനിറ്റും 20, 21, 24 തീയതികളിൽ 50 മിനിറ്റും വൈകി പുറപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എച്ച് ഡി കുമാരസ്വാമി
ബെംഗളൂരു : തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഡി (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി വെള്ളിയാഴ്ച വ്യക്തമാക്കി. തന്റെ ജീവിതകാലത്ത് കർണാടകയിൽ ജെഡി(എസ്) സ്വതന്ത്ര സർക്കാർ രൂപീകരിക്കുന്നത് കാണുക മാത്രമാണ് 89 കാരനായ ജെഡി(എസ്) കുലപതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് ദിവസം മുമ്പ് മമത ബാനർജി (പശ്ചിമ ബംഗാൾ മുഖ്യമന്ത്രി) എന്നെയും ഞങ്ങളുടെ ദേശീയ അധ്യക്ഷനെയും (ഗൗഡ) യോഗത്തിൽ (രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ യോഗം) പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു… ഏകദേശം 17 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ ഞങ്ങൾ പങ്കെടുത്തിരുന്നു.
ഒരു ചോദ്യത്തിന് മറുപടിയായി കുമാരസ്വാമി പറഞ്ഞു.മുൻ കർണാടക മുഖ്യമന്ത്രി ബെംഗളുരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, മുൻ യോഗത്തിൽ നിന്ന് ഒരു ഫലവും ഉണ്ടാകാത്തതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തിരുമാനിക്കാൻ ജൂൺ 20 ന് മറ്റൊരു റൗണ്ട് യോഗം വിളിക്കുമെന്ന് പറഞ്ഞു.