Home Featured താല്‍കാലിക ഇടവേള, പുതിയ ആല്‍ബത്തിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി ബിടിഎസ്

താല്‍കാലിക ഇടവേള, പുതിയ ആല്‍ബത്തിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി ബിടിഎസ്

താല്‍കാലിക ഇടവേളയെടുക്കുകയാണ് എന്ന പ്രഖ്യാപനവുമായി ജനപ്രിയ കെ- പോപ് ബാന്‍ഡ് ബിടിഎസ്. വ്യക്തിഗത പ്രോജക്റ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ തീരുമാനം. ചൊവ്വാഴ്ച യാണ് ഈ നിര്‍ണ്ണായക തീരുമാനം ബാന്‍ഡ് പ്രഖ്യാപിച്ചത്.

ബിടിഎസിന്‍റെ സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു പ്രഖ്യാപനം. ബി.ടി.എസ് അംഗങ്ങള്‍ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളെക്കുറിച്ച്‌ ആരാധകരെ അറിയിയ്ക്കുകയും ലക്ഷ്യം കൈവരിക്കാന്‍ ബാന്‍ഡിന് ഇടവേള ആവശ്യമാണെന്ന് ആരാധകരോട് വിശദീകരിയ്ക്കുകയും ചെയ്തു.

ഒരു മ്യൂസിക്ക് ബാന്‍ഡെന്ന നിലയില്‍ ബിടിഎസ് ലോകം അതിശയിക്കുന്ന മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതായി ബാന്‍ഡിന്‍റെ ലീഡറായ ആര്‍.എം പറഞ്ഞു. എന്നാല്‍, ഈ ഘട്ടത്തില്‍ ബാന്‍ഡിലെ അംഗങ്ങള്‍ ഓരോരുത്തരും വ്യക്തിഗത കലാകാരന്‍മാരായി ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BTS Army യെ നിരാശപ്പെടുതിയതില്‍ ദുഖമുണ്ടെന്നായിരുന്നു ജിമിന്‍ നടത്തിയ പ്രതികരണം. ആരാധകര്‍ ഓര്‍ക്കുന്ന തരത്തിലുള്ള കലാകാരന്മാരായി വളരാന്‍ ബാന്‍ഡ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാന്‍ഡ് പിരിച്ചുവിടുന്നതുപോലെയല്ല ഇതെന്നും മടങ്ങി വരുമെന്നും സുഗ വ്യക്തമാക്കി.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ആഴ്ചയാണ് ബാന്‍ഡ് അവരുടെ ഏറ്റവും പുതിയ ആല്‍ബം പുറത്തിറക്കിയത്. ആദ്യ ദിവസം തന്നെ ആല്‍ബം സ്പോട്ടിഫൈയുടെ പ്രതിദിന ഗ്ലോബല്‍ ടോപ്പ് 200 പട്ടികയില്‍ ഇടം നേടിയിരുന്നു.

BTS എന്നറിയപ്പെടുന്ന ബാങ്താന്‍ ബോയ്സ് ഏഴംഗ ബോയ്ബാന്‍ഡാണ്. ആര്‍.എം, സുഗ, ജെ-ഹോപ്പ്, ജാങ്കൂക്ക്, വി, ജിമിന്‍, ജിന്‍ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.. ദക്ഷിണ കൊറിയന്‍ സമ്ബദ്‌വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളര്‍ സൃഷ്ടിച്ചതിന്‍റെ ക്രെഡിറ്റ് ഗ്രൂപ്പിലെ ഏഴ് അംഗങ്ങള്‍ക്കാണ്.

You may also like

error: Content is protected !!
Join Our WhatsApp Group