ബെംഗളൂരു: ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്നും കഴിഞ്ഞ മാസം പിഴയായി ഈടാക്കിയത് 6,31,767 രൂപയെന്ന് കർണാടക ആർടിസി. 49,957 ബസുകളിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 3898 പേരെ കണ്ടെത്തി. 3552 പോക്കറ്റടി കേസുകളുണ്ടായി. ഇവരിൽനിന്ന് 81,061 രൂപ പിടിച്ചു.
ലാൽബാഗ്: പോപ്കോൺ തയ്യാറാകുന്ന എണ്ണയിൽ തുപ്പി ഇട്ടു; കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ പോപ്‌കോൺ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാചക എണ്ണയിൽ തുപ്പി എന്നാരോപിച്ച് 21 കാരനായ പോപ്കോൺ കച്ചവടക്കാരനെ ശനിയാഴ്ച രാവിലെ പോലിസ് അറസ്റ്റ് ചെയ്തു.
ജയനഗർ ഒന്നാം ബ്ലോക്കിലെ സോമേശ്വരനഗർ സ്വദേശിയാണ് നവാസ് പാഷ.ലാൽബാഗിൽ ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിൾ മല്ലിനാഥ് ഗ്ലാസ് ഹൗസിന് സമീപം ജനക്കൂട്ടം ശ്രദ്ധയിൽപ്പെട്ട് സംഭവസ്ഥലത്തെത്തി, വഴിയാത്രക്കാർ കച്ചവടക്കാരനെ വളയുന്നത് കണ്ട മല്ലിനാഥിനോട് പ്രതി പോപ്‌കോൺ ഉണ്ടാക്കുന്നതിനിടെ പാചക എണ്ണയിലേക്ക് പലതവണ തുപ്പിയതായി ജനകൂട്ടം ആരോപിച്ചു. സിദ്ധാപുര പൊലീസ് പറഞ്ഞു.മല്ലിനാഥ് സംശയം തോന്നിയ ആളെ കസ്റ്റഡിയിലെടുക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോപ്‌കോൺ ഉണ്ടാക്കുന്ന യന്ത്രവും പാചക എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. താൻ എണ്ണയിലേക്ക് തുപ്പുകയായിരുന്നെന്ന ആരോപണം നിഷേധിച്ച പാഷ, കുപ്പിയിലേക്ക് എണ്ണ ഒഴിക്കാനായി പാചക എണ്ണയുടെ ബാഗ് കടിച്ചുവെന്ന് സമ്മതിച്ചു.ഇയാൾ ശുചിത്വം പാലിച്ചില്ലെന്നും എണ്ണ പൊതി കടിക്കുന്നത് മറ്റുള്ളവർക്ക് ആരോഗ്യകരമല്ലെന്നും പോലീസ് പറഞ്ഞു.
അതിനാൽ പാഷയ്‌ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു.ഐപിസി സെക്ഷൻ 269 (ജീവന് അപകടകരമായ രോഗം പകരാൻ സാധ്യതയുള്ള അശ്രദ്ധ പ്രവൃത്തി), 270 (ജീവന് അപകടകരമായ രോഗം പകരാൻ സാധ്യതയുള്ള മാരകമായ പ്രവൃത്തി), 272 (വിൽപ്പനയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണപാനീയങ്ങളിൽ മായം ചേർക്കൽ), 273 (ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വിൽപ്പന), എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് പാഷയ്‌ക്കെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.