Home Featured വൈറസ് ചെവിയേയും മുഖത്തേയും ബാധിച്ചു കഴിഞ്ഞു.. എന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം! രോഗവിവരം വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍!

വൈറസ് ചെവിയേയും മുഖത്തേയും ബാധിച്ചു കഴിഞ്ഞു.. എന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം! രോഗവിവരം വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍!

ആരാധക ലക്ഷങ്ങളുടെ പ്രിയ ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. ഇപ്പോള്‍ താരത്തെ ബാധിച്ചിരിക്കുന്ന ഒരു ഗുരുതര രോഗ വിവരത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് താരം രോഗ വിവരം പുറത്ത് വിട്ടത്. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണെന്നാണ് താരം വീഡിയോയില്‍ പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ തന്റെ ഗാനാലാപനം കൊണ്ട് ലക്ഷകണക്കിന് ആരാധകരുടെ മനസ്സില്‍ കുടിയേറിയ താരത്തിന് ഇപ്പോള്‍ 28 വയസ്സാണ് പ്രായം.

ഇപ്പോഴിതാ താരത്തെ ഒരു അപൂര്‍വ്വമായ രോഗമാണ് ബാധിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. ഈ രോഗത്തിലൂടെ മുഖത്തിന് ബലഹീനതയും പക്ഷാഘാതവും ചെവിയില്‍ ചുണങ്ങും ഉണ്ടാവും. ഇതൊരു ഗുരുതരമായ രോഗം തന്നെയാണ്. പ്രിയപ്പെട്ട ഗായകന് ഈ രോഗം ബാധിച്ചു എന്ന് അറിഞ്ഞതോടെ വലിയ ദുഖത്തിലാണ് ആരാധകര്‍. ഈ രോഗത്തിലൂടെ കേള്‍വി ശക്തിപോലും നഷ്ടപ്പെട്ടേക്കാം എന്നാണ് പറയുന്നത്.

മുഖത്തിന്റെ ഓരോ വശത്തേക്കുമുള്ള ചലനം ഏകോപിപ്പിക്കുന്ന മുഖത്തുള്ള നാഡി ഞരമ്പുകളെ ഈ വൈറസ് ബാധിച്ച് കഴിഞ്ഞു എന്നാണ് അദ്ദഹേം വീഡിയോയില്‍ പറയുന്നത്. റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന ഗുരുതരമായ അപൂര്‍വ്വ രോഗം തന്റെ ശരീരത്തില്‍ ഉണ്ടെന്ന് അടുത്തകാലത്തായാണ് കണ്ടെത്തിയത്. ‘ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു ആരാധകരോട് അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

നിലവില്‍ താരത്തിന് ഒരു കണ്ണ് ചിമ്മാനോ ചിരിക്കാനോ സാധിക്കില്ല. ഈ അസുഖം ബാധിച്ചതോടെ താരം തന്റെ സംഗീത പരിപാടികളെല്ലാം റദ്ദാക്കുകയാണ്. നിലവില്‍ ഈ രോഗത്തിന് ചികിത്സാ രീതികള്‍ ഉണ്ടെന്നാണ് അറിവ് എന്നും അദ്ദേഹം പറയുന്നു. തന്റെ ആഗോര്യ വിവരങ്ങള്‍ നിങ്ങളെ അറിയിക്കാം എന്നും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം എന്നും അദ്ദേഹം പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group