Home Featured ബംഗളുരു:ഓൺലൈൻ ആപ് ഉപയോഗിച്ച് തൊഴിൽ തട്ടിപ്പ്; വഞ്ചിതരായി മലയാളികളടക്കം നിരവധി പേർ

ബംഗളുരു:ഓൺലൈൻ ആപ് ഉപയോഗിച്ച് തൊഴിൽ തട്ടിപ്പ്; വഞ്ചിതരായി മലയാളികളടക്കം നിരവധി പേർ

ബെംഗളൂരു: ഓൺലൈൻ ആപ് ഉപയോഗിച്ചു നഗരത്തിൽ തൊഴിൽ തട്ടിപ്പ് വ്യാപകം. പ്രമുഖ ഇകൊമേഴ്സ് കമ്പനികളുടെ പാക്കിങ് യൂണിറ്റുകളിൽ ജോലി വാഗ്ദാനം ചെയ്താണു മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പണം കവർന്നത്.

റിക്രൂട്ടിങ് ഫീസ് എന്ന പേരിലാണ് 2000-3000 രൂപ വരെ ഇവർ ഉദ്യോഗാർഥികൾളിൽനിന്നു ഈടാക്കിയത്.എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്കു 16,000- 20,000 രൂപ വരെ ശമ്പളം, സൗജന്യ താമസം, ഭക്ഷണവും എന്നിവയായിരുന്നു വാഗ്ദാനം.

അഭിമുഖം നടത്തിയശേഷം ജോലി ലഭിച്ചതായി ധരിപ്പിച്ച് റിക്രൂട്ടിങ് ഫീസ് കൈപ്പറ്റുകയായിരുന്നു.പിന്നീട് തമിഴ്നാട് അതിർത്തിയിലുള്ള കമ്പനിയിലേക്ക് ബസ് കയറ്റി വിട്ടു. ഇവർ പറഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.

ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മാസങ്ങൾക്കു മുൻപ് സമാന രീതിയിൽ തട്ടിപ്പ് അരങ്ങേറിയിരുന്നു.മലയാളി സംഘടനകളുടെ സഹായത്തോടെ തട്ടിപ്പിനിരയായവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പലർക്കും റിക്രൂട്ടിങ് ഫീസ് തിരിച്ചു കിട്ടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group