ബെംഗളൂരു:നിയമനിർമാണ കൗൺസിലിലെ 4 സീറ്റുകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിനിടെ പാർട്ടിക്കെതിരെ പരസ്യമായി നിലപാടെടുത്ത് ദൾ എംഎൽസി. സൗത്ത് ഗ്രാറ്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മധു ജി.മാടെ ഗൗഡയ്ക്ക് വോട്ടു ചെയ്യാൻ സൗത്ത് ടീച്ചേഴ്സ് മണ്ഡലത്തിലെ ദൾ എംഎൽസിയും കൗൺസിൽ മുൻ ഡപ്യൂട്ടി ചെയർമാനുമായ മാരിത്തിബ്ബെ ഗൗഡ മൈസൂരുവിൽ വോട്ടെടുപ്പിനിടെ ആഹ്വാനം ചെയ്തു.
പണം വാങ്ങിയാണ് പാർട്ടി ടിക്കറ്റ് നൽകുന്നതെന്നും ഇദ്ദേഹം ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ദളിന്റെ 2 എംഎൽഎമാർ കൂറുമാറി വോട്ടു ചെയ്തതിനു കഴിഞ്ഞ ദിവസം പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് എംഎൽസി തിരഞ്ഞെടുപ്പിലും സമാന കൂറുമാറ്റ നിലപാട് പാർട്ടിയെ വെട്ടിലാക്കിയത്.
സൗത്ത് ഗ്രാറ്റസ് മണ്ഡലത്തിനു പുറമേ നോർത്ത് വെസ്റ്റ് ടീച്ചേഴ്സ്, നോർത്ത് വെസ്റ്റ് ഗ്രാ റ്റ്സ്, വെസ്റ്റ് ടീച്ചേഴ്സ് മണ്ഡ ലങ്ങളിലാണ് ഇന്നലെ വോട്ടെടു പ്പു നടന്നത്. നിയമനിർമാണ കൗൺസിൽ മുൻ ചെയർമാനും കുറുമാറിയ ദൾ എംഎൽസിയു മായ ബസവരാജ് ഹൊറട്ടി ബി ജെപി ടിക്കറ്റിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ നിന്നു മാറ്റുര യ്ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
48 സ്ഥാനാർഥികൾ അണി നിരന്ന തിരഞ്ഞെടുപ്പാണിത്. അധ്യാപകരും ബിരുദധാരികളു മായ 2.85 ലക്ഷം പേർക്കു വോട്ട വകാശമുള്ള തിരഞ്ഞെടുപ്പിൽ മി കച്ച പോളിങ്ങാണു രേഖപ്പെടു ത്തിയത്. 2 വീതം ബിജെപി, ദൾ എംഎൽസിമാർ വിരമിച്ച ഒഴിവി ലാണ് തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും.