ബെംഗളൂരു : മെയ് 30 ന് ബിടിഎം ലേഔട്ടിലെ സിംഗിൾ ബെഡ്റൂം ഫ്ലാറ്റിൽ 32 കാരനായ പങ്കാളി പ്രദീപിനെ കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.ജൂൺ 2 നാണ് ഫ്ളാറ്റിൽ ജീർണിച്ച നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി നെലമംഗലയ്ക്ക് സമീപം ത്യമഗൊണ്ട സ്വദേശിയും നാഗരഭാവി സ്വദേശിയുമായ രക്ഷിത് ഗൗഡയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കച്ചവടക്കാരനായ പ്രദീപ് ക്രോസ് ഡ്രെസ്സറായിരുന്നു. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അപ്പാർട്ട്മെന്റിന്റെ കെയർടേക്കർ സുരേഷ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പ്രദീപിനെ സ്ത്രീ വേഷത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസിപി സുധീർ എം ഹെഗ്ഡെ, ഇൻസ്പെക്ടർ പോൾ പ്രിയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു, മെയ് 30 ന് അപ്പാർട്ട്മെന്റ് സന്ദർശിച്ച 36 പേരെയെങ്കിലും പരിശോധിച്ചു. തുടർന്ന് പോലീസ് ഗൗഡയെ കസ്റ്റഡിയിലെടുത്തു.