Home Featured ബ്രിട്ടീഷ് സർവകലാശാല ബംഗ്‌ളൂരുവിൽ ക്യാമ്പസ്‌ ആരംഭിക്കുന്നു

ബ്രിട്ടീഷ് സർവകലാശാല ബംഗ്‌ളൂരുവിൽ ക്യാമ്പസ്‌ ആരംഭിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ക്യാമ്പസ് തുടങ്ങാൻ ബ്രിട്ടീഷ് സർവകലാശാല താല്പര്യം പ്രകടിപ്പിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എൻ അശ്വഥനാരായണ അറിയിച്ചു.സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ബ്രിട്ടീഷ് സർവകലാശാലയുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം.

ബെംഗളൂരു നഗരത്തിലെ ദിവസത്തെ സന്ദർശനത്തിനു എത്തിയ 22 അംഗ വൈസ് ചാൻസിലർമാരുടെ സംഘവുമായി ചർച്ചകൾ നടത്തിയ ശേഷമാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.ഇതിന്റെ പ്രാരംഭഘട്ടമായി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ബ്രിട്ടനിലെ നോട്ടിങ്ങാം ട്രെൻഡ് സർവകലാശാലയും തമ്മിൽ ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനും ലിവർ പൂളിലെ ജോൺ മൂർസ് സർവകലാശാലയും തമ്മിൽ കരാർ ഒപ്പ് വയ്ക്കും.

You may also like

error: Content is protected !!
Join Our WhatsApp Group