തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക്വിലക്കേർപ്പെടുത്തിയെന്ന് മാധ്യമ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.കോട്ടയത്തും കൊച്ചിയിലും കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരോട് മാസ്ക് മാറ്റാൻ നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്തപ്രതിഷേധത്തിനിടയാക്കി.കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയട്രാൻസ്ജെൻഡറുകളെ പൊലീസ്കസ്റ്റഡിയിലെടുത്തതും വിവാദമായി. മെട്രോയിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രതിഷേധിക്കാൻ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച്കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുംആരോപണമുയർന്നിരുന്നു.