ബെംഗളൂരു :കോലാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവുശിക്ഷ. വരദപുര സ്വദേശിയായ മുനിരാജുവിനാണ് ശിക്ഷ ലഭിച്ചത്. പിഴയായി 20,000 രൂപയും ഇയാൾ നൽകേണ്ടതുണ്ടെന്ന് സെഷൻസ് കോടതി ജഡ്ജി ബി.പി.ദേവമാനെ വിധിച്ചു..
കഴിഞ്ഞ വർഷം ജൂലൈ 24ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ തട്ടി ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ഒഴിച്ച യുവാവ് അറസ്റ്റിൽ
32 കാരിയായ യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 36 കാരൻ മുഖത്ത് നേർപ്പിച്ച ആസിഡ് ഒഴിച്ച് ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ തിരക്കേറിയ സരക്കി ജങ്ഷനിലായിരുന്നു സംഭവം.
അടുത്തിടെ ഇത് രണ്ടാമത്തെ സംഭവമാണ്.അഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിവാഹമോചിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീ അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. ബംഗളൂരു സ്വദേശിയായ അഹമ്മദും ഇല്യാസ് നഗർ സ്വദേശിനിയായ യുവതിയും ഒരേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതിനാൽ മൂന്ന് വർഷമായി പരസ്പരം അറിയാമെന്ന് പോലീസ് പറഞ്ഞു.