ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടുത്ത 3 ആഴ്ചകൾ നിർണായകമെന്ന് കോവിഡ് വിദഗ്ധ സമിതി അം ഗം സി.എൻ.മഞ്ജുനാഥ്. കഴിഞ്ഞ 5 ദിവസത്തിനിടെ സംസ്ഥാനത്തിലെ പോസിറ്റീവാവുംന്നവരുടെ എണ്ണം 2000 കടന്നു. ഇതിൽ 95 ശതമാനവും ബെംഗളൂരു നഗരജില്ലയിലാണ്.
കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാത്തവരും ഒരു ഡോസ് പോലും വാക്സിൻ എടുക്കാത്ത കുട്ടികളുമാണ് കൂടുതൽ വെല്ലുവിളി നേരിടുന്നത്. നഗര ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി പരിശോധന നടത്തിയ ഒട്ടേറെ കുട്ടികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
562 പേർ കൂടി പോസിറ്റീവ്
ബെംഗളൂരു സംസ്ഥാന ത്ത് ഇന്നലെ 562 കോവിഡ് ബാധിതർ. ഇതുവരെ കോവിഡ് പോസിറ്റീവായത്39,55,871. ഇന്നലെ മരണമില്ല. മൊത്തം 40,066 പേർ. ചികിത്സയിലുള്ളത് 3,387 പേർ.ബെംഗളൂരുവിൽ ഇന്നലെ 5,45 പേർ പോസിറ്റീവായതോടെ മൊത്തം കോവിഡ് ബാധിതർ 17,91,311 പേർ. നഗരത്തിൽ ഇന്നലെ മരണമില്ല. മൊത്തം 16,964. സ്ഥിരീകരണ നിരക്ക് (ടിപിആർ) 1.93%. മരണനിരക്ക് (സിഎ 6) 0.00%.