Home Featured ബംഗളുരു:കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം 19 ന് ആരംഭിക്കും

ബംഗളുരു:കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം 19 ന് ആരംഭിക്കും

ബെംഗളുരു • കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള പരിശീലനം 19ന് ആരംഭിക്കും.പ്രിലിമിനറി, മെയിൻ പരിക്ഷകൾ എഴുതുന്നവർക്ക് ആഴ്ചയിൽ 4 ദിവസം വൈകിട്ട് 6 മുതൽ 8 വരെയും ഞായറാഴ്ചകളിൽ രാവിലെയും ഓൺലൈൻ ക്ലാസുകളും ഓഫ്ലൈനായി പരിക്ഷകളും വിശകലനവും ഉണ്ടായിരിക്കും. ഹിസ്സ്റ്ററി സോഷ്യോളജി, പബ്ലിക് അഡ്മിനി സ്ട്രേഷൻ എന്നിവയിൽ പരിശീലനം നൽകും.

വരും വർഷങ്ങളിൽ പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ഒരു വർഷത്തെ ഓൺ ലൈൻ പരിശീലനമാണ് നൽകുന്നത്. പ്ലസ് വൺ മുതൽ ബിരുദം തലത്തിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. 2011ൽ ആരംഭിച്ച അക്കാദമിയിൽ നിന്ന് 140 പേർ സിവിൽ സർവീസിലെ വിവിധ കേഡറുകളിലേക്ക് വിജയിച്ചിച്ചുണ്ട്താൽപര്യമുള്ളവർ 19ന് നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 8431414491.

You may also like

error: Content is protected !!
Join Our WhatsApp Group